Web Desk

കൊല്ലം

June 06, 2020, 9:31 pm

കോവിഡാനന്തരകാലത്തെ ഭക്ഷ്യക്ഷാമത്തെ മറികടക്കാൻ കൂട്ടായ പരിശ്രമം വേണം: മന്ത്രി കെ രാജു

Janayugom Online
എകെഎസ്‌ടിയുവിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എൻ ചെല്ലപ്പൻപിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന നവകേരളം പദ്ധതി വൃക്ഷതൈ നട്ട് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു

കോവിഡാനന്തര കാലത്തെ ഭക്ഷ്യക്ഷാമത്തെ മറികടക്കാൻ എല്ലാവരും കാർഷികരംഗത്തിറങ്ങണമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഈ ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ സമഗ്രമായ പദ്ധതികളാണ് ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ അധ്യാപകരും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) ആവിഷ്ക്കരിച്ച നവ മുന്നേറ്റം കാർഷിക പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എൻ ചെല്ലപ്പൻപിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി പി പ്രദീപ് അധ്യക്ഷനായിരുന്നു’ എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി എസ് ഹാരീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. മാതൃകാ കർഷകനായ വയലിൽ പുത്തൻവീട്ടിൽ അപ്പുക്കുട്ടനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

സ്കൂൾ മാനേജർ ടി വിജയകുമാർ, എ ഇബ്രാഹീം കുട്ടി, എൻ ഗോപാലകൃഷ്ണൻ, എ അബ്ദുൽ ജലീൽ, പ്രഥമാധ്യാപിക വി പ്രതിഭാകുമാരി, ടി കിഷോർ, ലക്ഷ്മി പ്രിയ എം എസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എസ് ഷിജുകുമാർ നന്ദി പറഞ്ഞു.

eng­lish sum­ma­ry: There should be unit­ed effort to face food scarci­ty after covid

YOU MAY ALSO LIKE THIS VIDEO