ഇന്ത്യാ- ചൈന സംഘർഷം: ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി

Web Desk

ന്യൂഡൽഹി

Posted on June 17, 2020, 10:00 pm

അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

ഇന്ത്യാ- ചൈന അതിർത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ ( എൽഎസി) ഇരു രാജ്യങ്ങളുടെ സൈനികർ തമ്മിലുണ്ടായ സംഘർഷം അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസത്തെ പ്രശ്നത്തിന് ശേഷം ഇരു രാജ്യങ്ങളിലെ സൈനികരും അതിർത്തിയിൽ നിന്നും പിൻവാങ്ങിയതായുള്ള റിപ്പോർട്ടുകൾ ആശാവഹമാണെന്നും യുഎൻ പ്രതികരിച്ചു.

Eng­lish sum­ma­ry: Unit­ed nations organ­i­sa­tion on india-chi­na bor­der issue.

You may also like this video: