കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെയാണ് കോവാക്സിന് നിർവീര്യമാക്കാൻ മികച്ചതാണെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി പറഞ്ഞു.
ഇന്ത്യയിൽ കോവാക്സിൻ സ്ഥീകരിച്ചവരിൽ വൈറസിനെ നിർവീര്യമാകുന്നതായി കണ്ടെത്തി. ഇന്ത്യയുടെ ഇന്ത്യയില്‍ നിലവില്‍ വാക്സിനേഷനാണ് ഫലപ്രദമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരത്തിൽ കോവാക്സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് കോവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ കോവാക്സിൻ ഉത്പാദിപ്പിക്കുന്നത്.
ENGLISH SUMMARY;United States has said covaxin is effective for covid
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.