6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 11, 2024

ഇടതുജനാധിപത്യ ശക്തികളുടെ ഐക്യം ബലപ്പെടുത്തണം: സീതാറാം യെച്ചൂരി

Janayugom Webdesk
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ (വിജയവാഡ)
October 15, 2022 9:11 pm

ഹിന്ദുത്വ വർഗീയ അജണ്ടക്കെതിരെ മതേതരശക്തികളുടെ വിശാലമായ ഏകോപനത്തിന് വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിൽ ഇടതുജനാധിപത്യ ശക്തികളുടെ ഐക്യം ബലപ്പെടുത്തണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനും ഇന്ത്യൻ റിപബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാനുമായി മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുനിർത്തണം. മോഡി ഭരണകൂടം ഹിന്ദുത്വ വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതോടൊപ്പം മറുവശത്ത് നവ ഉദാരവല്ക്കരണ നയങ്ങളും അതിവേഗത്തിൽ നടപ്പിലാക്കുന്നു.

അതിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. പൊതുമേഖലയെ നിർവീര്യമാക്കി സ്വകാര്യവല്ക്കരണത്തിന് പാകമാക്കിക്കൊടുക്കുകയാണ്. കോർപറേറ്റ് ശക്തികളും വർഗീയ ശക്തികളും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് രാജ്യത്തിന്റെ എല്ലാ മണ്ഡലങ്ങളെയും നിയന്ത്രിക്കുന്നത്. ചങ്ങാത്ത മുതലാളിത്തം ശക്തിപ്പെട്ടു. രാഷ്ട്രീയമായ അഴിമതി വ്യാപകമാകുന്നു. ഭരണകൂടം ഏകാധിപത്യ പ്രവണതകളുടെ പ്രതിഫലനമായി മാറി. അത് ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്നു. പൗരാവകാശത്തെ അടിച്ചമർത്തുന്നു, അദ്ദേഹം തുടർന്നു. 2014 മുതൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുകയാണ്.

മോ‍ഡി സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തം. ബിജെപിയുടെ 8.5 വർഷത്തെ ഭരണം ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ആറ് സ്ഥാനങ്ങൾ താഴേക്ക് പോയി. 121 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 107 ആയി. പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യക്ക് മുകളിലാണ്, അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത്‌ ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനും ഇന്ത്യൻ റിപബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാനുമായി മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Uni­ty of left demo­c­ra­t­ic forces should be strength­ened: sitaram yechury
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.