ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എഐവൈഎഫ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധം എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരള ഗവര്‍ണര്‍ സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. ആര്‍എസ്എസ് എക്കാലവും ഭയപ്പെടുന്നത് രാജ്യത്തെ സര്‍വകലാശാലകളെയാണ്. ചെറുപ്പത്തിലെ പിടിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാധീനം ഉറപ്പിക്കുകയെന്ന ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് പിന്നില്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റിലേക്ക് മെറിറ്റ് മാനദണ്ഡമാക്കി സര്‍വകലാശാല നിര്‍ദ്ദേശിച്ച പേരുകള്‍ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ യോഗ്യതയില്ലാത്തതും സംഘപരിവാര്‍ പ്രവര്‍ത്തകരുമായവരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് രഞ്ജിത്ത്കുമാര്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ടൗണില്‍ പ്രകടനം നടത്തി ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംഘടിപ്പിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എസ് ഷാജോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമല്‍രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് ഒ എസ്, മുഹമ്മദ് നെജീബ് എന്നിവര്‍ പ്രസംഗിച്ചു.മണ്ഡലം കമ്മിറ്റിയംഗങ്ങളായ ബിനീഷ് ജനാര്‍ദ്ദനൻ, ബിനോയി, ബബിത, മേഖലാ സെക്രട്ടറി വിശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ടൗണിൽ ഗവർണറുടെ കോലം കത്തിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ആർ രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനൈസ് എംപി, റെജീന ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി ആമീൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.
English Summary; Universities will not be allowed to saffronise: AIYF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.