28 March 2024, Thursday

Related news

June 7, 2023
January 2, 2023
November 2, 2022
July 16, 2022
May 31, 2022
March 26, 2022
March 5, 2022
January 29, 2022
January 28, 2022
January 18, 2022

മാര്‍ക്ക്‌ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാശാല ജീവനക്കാരിയെ വിജിലന്‍സ് പിടികൂടി

Janayugom Webdesk
കോട്ടയം
January 29, 2022 3:17 pm

കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നു എംജി സർവകലാശാല അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ എൽസി സജിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായ 30,000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ 15,000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി വാശിപിടിക്കുകയായിരുന്നു.

ഇതേ തുടർന്ന് എംബിഎ വിദ്യാർത്ഥി വിജിലൻസ് എസ്‌പി വി ജി വിനോദ്കുമാറിന് പരാതി നൽകി. വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകള്‍ നൽകി. ഈ തുക യൂണിവേഴ്സിറ്റി കാമ്പസിൽ വച്ച് വിദ്യാർത്ഥിയുടെ പക്കൽ നിന്നു വാങ്ങുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എല്‍സിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry : MG Uni­ver­si­ty employ­ee arrest­ed for demand­ing Rs 1.5 lakh bribe for MBA marklist\

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.