ശിവരഞ്ജിത്തിന്‍റെ വീട്ടില്‍നിന്ന് സര്‍വകലാശാല പേപ്പറുകള്‍ കണ്ടെത്തി

Web Desk
Posted on July 14, 2019, 7:13 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല പരീക്ഷയുടെ പേപ്പര്‍ കണ്ടെത്തി.

കന്റോണ്‍മെന്റ് എസ്‌ഐ നടത്തിയ പരിശോധനയിലാണ് പേപ്പറുകള്‍ കണ്ടെത്തിയതെന്നാണ് വിവരം.നേരത്തെ, പിഎസ്‌സി പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനായതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയാളും കൂട്ടരും പിഎസ്‌സി പരീക്ഷയില്‍ എങ്ങനെ ഉന്നത റാങ്കുകളിലെത്തിയെന്ന് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു. മന്ത്രി ജി സുധാകരനും ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പരീക്ഷ പേപ്പര്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.

അഖില്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്ത്. ഇവരും സംഘവും രണ്ട് ദിവസമായി ഒളിവിലാണ്.

YOU MAY LIKE THIS VIDEO ALSO