Thursday
22 Aug 2019

അജ്ഞാതരോഗം ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; ജമ്മുകശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം

By: Web Desk | Sunday 16 December 2018 3:33 PM IST


ജമ്മു: ജമ്മുകശ്മീരിലെ രീസായി ജില്ലയില്‍ രണ്ട് കുട്ടികള്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് റീസി ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
രോഗകാരണം കണ്ടെത്തുന്നതിനായി പ്രത്യേക വൈദ്യസംഘത്തെ നിയമിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മരിച്ച കുട്ടികള്‍ രണ്ടുപേരും സഹോദരിമാരാണ്. അശ്രുതി ദേവി (8), അഷോ ദേവി (5) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ച് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ രണ്ടുപേരും മരണത്തിന് കീഴടങ്ങി.
ഇവരുടെ അസുഖമെന്താണെന്നോ മരിച്ചതിന് കാരണമെന്താണെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.