ബാഗ്ദാദ്: ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്കു നേരെ ആക്രമണം

Web Desk
Posted on October 06, 2019, 10:00 am

ബാഗ്ദാദ്: ബാഗ്ദാദിലെ ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്കു നേരെ ആക്രമണം. ഇറാക്കി ജനത നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിടെയാണ് ആക്രമണം നടന്നത് . മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നിരവധി ടെലിവിഷന്‍ സ്റ്റേഷനുകൾക്കു നേരെയാണ് ആക്രമണം നടത്തിയത്.

മുഖംമൂടി ധരിച്ച നിരവധി പേര്‍ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്ന് സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍അറബിയ വ്യക്തമാക്കി. ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പരിക്കേറ്റുവെന്നും അല്‍അറബിയ അറിയിച്ചു. ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്കു പോലീസ് സംരക്ഷണം ഒരുക്കിയില്ലെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം പ്രക്ഷോഭത്തില്‍ നൂറോളം പേരാണ് മരിച്ചത്. തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചതിനെതിരേ ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട സമരം തെക്കന്‍ ഇറാക്കിലുടനീളം വ്യാപിച്ചിരിക്കുകയാണ്. പലയിടത്തും പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് പോലീസ് നിറയൊഴിച്ചു. ബാഗ്ദാദില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ഇന്റര്‍നെറ്റ് സേവനം തടഞ്ഞിട്ടും പ്രതിഷേധപ്രകടനങ്ങള്‍ കുറയുന്നില്ല.