Web Desk

ന്യൂഡൽഹി

June 29, 2020, 10:40 pm

അൺലോക്ക് 2: രാജ്യവ്യാപക രാത്രികാല കർഫ്യൂ

Janayugom Online

രണ്ടാം ഘട്ട അൺലോക്കിന്റെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. സ്കൂളുകൾ, കോളജുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ജൂലൈ 31 വരെ അടഞ്ഞുകിടക്കും. ഓൺലൈൻ, വിദൂര പഠന സംവിധാനങ്ങൾ തുടരും.

മെട്രോ റയിൽ, അന്താരാഷ്ട്ര വിമാന സർവീസ്, സിനിമാ ഹാൾ, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല. ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, കായിക വിനോദ, മതപരമായ ചടങ്ങുകൾ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ 31 വരെ ലോക്ഡൗൺ തുടരും. മുഖാവരണങ്ങൾ, സാമൂഹ്യ അകലം എന്നിവ പാലിക്കണമെന്നും പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കണമെന്നും ഇന്നലെ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

ENGLISH SUMMARY:unlock 2.0 in country
You may also like this video