അൺലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതൽ, നിര്‍ദേശങ്ങള്‍ ഇങ്ങനെ:

Web Desk

ന്യൂഡൽഹി

Posted on August 01, 2020, 9:04 am

രാജ്യത്ത് അണ്‍ലോക്ക് 3 ഇന്ന് മുതല്‍.

നിര്‍ദേശങ്ങള്‍ ഇങ്ങനെ;

1. രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍ ഉണ്ടാകില്ല

2. 31 വരെ കണ്ടയ്ൻമെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരും

3. മെട്രോ ട്രെയിൻ സര്‍വീസ് ഉണ്ടാകില്ല

4. സ്കൂളുകളും കോളേജുകളും 31 വരെ അടഞ്ഞു കിടക്കും

5. തിയേറ്ററുകളും പാര്‍ക്കുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല

6. രാഷ്ട്രീയ പരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത, സാമുദായിക, സാംസ്കാരിക പരിപാടികള്‍ക്കും നിയന്ത്രണം തുടരും.

7. രാജ്യന്തര വിമാന സര്‍വീസുകളുടെ വിലക്ക് തുടരും

8. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും

9. ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം.

10. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം.

ENGLISH SUMMARY: UNLOCK 3 STARTS FROM TODAY

YOU MAY ALSO LIKE THIS VIDEO