രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി

Web Desk

ന്യൂഡല്‍ഹി

Posted on October 27, 2020, 6:30 pm

രാജ്യത്തെ അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ തുടരുമെന്ന് കേന്ദ്രന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 30 നാണ് അണ്‍ലോക്ക് 5 മാര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തീയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു.

കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് അല്ലാതെയുളള വിദേശ യാത്രകള്‍ക്ക് അനുമതിയില്ല. കോച്ചിംഗ് സ്ഥാപനങ്ങളും സ്കൂളുകളും തുറക്കുന്നതിനുളള അനുമതി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. അതിനായി അധിക അനുവാദത്തിന്റെയോ നടപടിയുടെയോ ഇ പെര്‍മിറ്റിന്റെയോ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും 100 ല്‍ അധികം ആളുകളെ പ്രവേശിപ്പിക്കലും അതത് പ്രദേശത്തെ ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കണ്ടെയ്ൻമെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികള്‍ ഉളളത്. നിലവിലെ രോഗികളില്‍ 15% കേരളത്തിലാണുളളത്. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണായക, ഡല്‍ഹി, സംസ്ഥാനങ്ങളില്‍ ഉത്സവ സീസണുകളില്‍ രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിലില്‍ സാഹചര്യം ആശങ്കജനകമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളില്‍ കോവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ENGLISH SUMMARY: UNLOCK 5 EXTENDS TO NOVEMBER 30

YOU MAY ALSO LIKE THIS VIDEO