രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ; ആറ് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കും

Web Desk

ന്യൂഡല്‍ഹി

Posted on September 21, 2020, 8:45 am

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസമായി അടഞ്ഞു കിടക്കുന്ന സ്‌കൂളുകളിൽ ഇന്നു മുതല്‍ ഭാഗികമായി ക്ലാസുകള്‍ ആരംഭിക്കും. ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ജമ്മു കശ്മീര്‍, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഡല്‍ഹി, ഗുജറാത്ത്, കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂള്‍ തുറക്കില്ലെന്ന് അറിയിച്ചിരുന്നു.

അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായി സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഒൻപത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കാനാണ് അനുമതി. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവാദമില്ല. ക്ലാസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്.

പൊതുചടങ്ങുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. ഓപ്പണ്‍ എയര്‍ തീയറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

Eng­lish sum­ma­ry: unlock four relax­ations in India
You may also like this video: