Web Desk

ന്യൂ​ഡ​ല്‍​ഹി

March 04, 2020, 1:53 pm

ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സ്: ഇ​ര​യു​ടെ അ​ച്ഛ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ സെ​ന്‍​ഗ​ര്‍ കു​റ്റ​ക്കാ​ര​നെ​ന്ന് കോടതി‌

Janayugom Online

ഉ​ന്നാ​വ് ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി മു​ന്‍ എം​എ​ല്‍‌​എ കു​ല്‍​ദീ​പ് സെ​ന്‍​ഗ​ര്‍ കു​റ്റ​ക്കാ​ര​നെ​ന്ന് ഡ​ല്‍​ഹി കോ​ട​തി. ഡ​ല്‍​ഹി തീ​സ്ഹ​സാ​രി കോ​ട​തി​യാ​ണ് സ​ന്‍​ഗ​ര്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട് മ​റ്റ് ആ​റു പേ​രും കു​റ്റ​ക്കാ​രാ​ണെ​ന്നും കോ​ട​തി കണ്ടെത്തി.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ ഉ​പ​ദ്ര​വി​ച്ച​തി​നും ആ​യു​ധ​നി​യ​മ​പ്ര​കാ​രം കേ​സി​ല്‍ കു​ടു​ക്കി​യ​തി​നു​മാ​ണ് സ​ന്‍​ഗ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ജി​ല്ലാ ജ​ഡ്ജി ചു​മ​ത്തി​യ​ത്. ഉ​ന്നാ​വ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളെ​ല്ലാം സു​പ്രീം​കോ​ട​തി​യാ​ണ്‌ ഡ​ല്‍​ഹി​യി​ലേ​ക്കു മാ​റ്റി​യ​ത്. പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം ഡ​ല്‍​ഹി​യി​ലാ​ണ്‌ വി​ചാ​ര​ണ ന​ട​ത്തു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ​ന്‍​ഗ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി കു​റ്റം ചുമത്തിയിരുന്നു.

Eng­lish sum­ma­ry: unnao case fol­low up