ഉന്നാവ് പെൺകുട്ടി എയിംസിൽ പ്രത്യേക കോടതിയിൽ മൊഴി രേഖപ്പെടുത്തി

Web Desk
Posted on September 11, 2019, 3:22 pm

ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ന്യൂഡൽഹി എയിംസിൽ പ്രത്യേക കോടതി സജ്ജീകരിച്ചു. ക്യാമറ ഉൾപ്പെടെ ഒരുക്കിയുള്ള പ്രത്യേക സംവിധാനം ആണ് ഒരുക്കിയത്. വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഇരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് കോടതി സജ്ജീകരിച്ചത്.
ബലാത്സംഗ പ്രതികളായ ബിജെപി എം‌എൽ‌എ കുൽദീപ് സിംഗ് സെംഗാർ, സഹപ്രതി ശശി സിംഗ് എന്നിവരെ താൽക്കാലിക കോടതിയിലെത്തിച്ചിരുന്നു.

ജില്ലാ ജഡ്ജി ധർമേഷ് ശർമ ഇരയായ 19കാരിയുടെ മൊഴി രേഖപ്പെടുത്തൽ കാമറയിൽ പകർത്തിയെങ്കിലും നടപടികൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമില്ല.

ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇര ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്നു.
എയിംസിൽ മൊഴി രേഖപ്പെടുത്താൻ ദില്ലി ഹൈക്കോടതി സെപ്റ്റംബർ ആറിന് അനുമതി നൽകിയിരുന്നു.

ജൂലൈ 28 ന് ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിൽ 19 കാരി സഞ്ചരിച്ചിരുന്ന കാറുമായി ഒരു ട്രക്ക് കൂട്ടിയിടിച്ചു. ബലാത്സംഗ കേസിലെ പ്രധാന സാക്ഷികളായ രണ്ടു പേരും കൊല്ലപ്പെട്ടു. യുവതിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു.

ബലാത്സംഗ പരാതിക്കാരനുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതി ദില്ലിയിലെ യോഗ്യതയുള്ള കോടതിയിലേക്ക് മാറ്റിയിരുന്നു. കേസുകളുടെ വിചാരണ ദിവസേന നടത്തണമെന്നും 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടിരുന്നു.