ഉന്നാവോ പെൺകുട്ടിയുടെ അച്ഛന്റെ കസ്റ്റഡി മരണ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് പത്തുവർഷം തടവ് ശിക്ഷ വിധിച്ചു. സെൻഗറും സഹോദരനും അടക്കം കേസിലെ എല്ലാ പ്രതികൾക്കും 10 വർഷം തടവാണ് ശിക്ഷ. പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ഡൽഹി തീസ് ഹസാരി കോടതിയാണ് വിധി പ്രസ്താവിച്ചത്.
സെൻഗർ, സഹോദരൻ അതുൽ, അശോക് സിംഗ് ബദൂരിയ, സബ് ഇൻസ്പെക്ടർ കാംത പ്രസാദ്, തുടങ്ങിയവരാണ് കേസിലെ പ്രതികൾ. സെൻഗർ അടക്കം ഏഴു പ്രതികൾ കുറ്റക്കാരാണെന്നാണ് മാർച്ച് നാലിന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ നാലുപേരെ കോടതി വിട്ടയക്കുകയും ചെയ്തു. ഉന്നാവോയിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛൻ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ, 2018 ഏപ്രിൽ ഒൻപതിനാണ് മരിക്കുന്നത്. സെൻഗറിനും കൂട്ടാളികൾക്കുമെതിരെ പരാതി നൽകിയതിന് കള്ളക്കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്ത് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പെൺകുട്ടിയും കുടുംബവും ആരോപിച്ചിരുന്നത്.
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ പിതാവ് മർദനമേറ്റ് മരിച്ചതിന് പിന്നിൽ സെൻഗറിന്റെ ഗൂഢാലോചനയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കേസിൽ യുപി പൊലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതോടെയാണ്, കേസ് സിബിഐയെ ഏൽപ്പിച്ചത്.
English Summary; Unnao case: Kuldeep Sengar and six others sentenced to 10 years in jail
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.