June 1, 2023 Thursday

Related news

May 28, 2023
May 26, 2023
April 18, 2023
January 20, 2023
June 2, 2022
May 14, 2022
May 14, 2022
December 15, 2021
August 21, 2021
March 18, 2021

കഴിക്കുന്ന ഭക്ഷണം മുതൽ ഉപയോഗിക്കുന്ന ഫോൺ വരെ: സെൻസസിൽ ഉത്തരം നൽകേണ്ടത് ഈ 31 ചോദ്യങ്ങൾക്ക്

Janayugom Webdesk
January 10, 2020 4:20 pm

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുന്ന സെൻസസിൽ ജനങ്ങളോട് ചോദിക്കാൻ 31 ചോദ്യങ്ങൾ തയ്യാറാക്കി നൽകിയതായി സെൻസസ് കമ്മിഷണർ വ്യക്തമാക്കി. കുടുംബങ്ങളുടെ വിവരങ്ങളും തിരിച്ചറിയൽ രേഖകളും മാത്രം നൽകിയാൽ മതിയാകില്ല. എന്തുതരം ഭക്ഷണമാണ് കഴിക്കുന്നത് മുതൽ എന്തുതരം വാഹനവും ഫോണുമാണ് നിങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ജനസംഖ്യ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സെൻസസിന്റെ ഭാഗമായി മൊബൈൽ നമ്പർ ശേഖരിക്കുന്നുണ്ട്. സെൻസസുമായി ബന്ധപ്പെട്ട ആശയ വിനിമയം നടത്താൻ മാത്രമാണെന്നും മറ്റ് ആവിശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. കുടുംബങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, റേഡിയോ, ടി വി, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവയുടെ വിവരങ്ങളും ആരായും.എന്തു തരാം എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്, അടുക്കളയുടെ അവസ്ഥ എങ്ങനെയാണ്, കുടുംബം ഉപയോഗിക്കുന്ന ടോയ്‌ലറ്റ് എങ്ങനെയുള്ളതാണ് തുടങ്ങിയ ചോദ്യങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയ പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കാനായി എന്‍പിആര്‍ രേഖകല്‍ ഉപയോഗിക്കുമെന്ന ആക്ഷേപമുയര്‍ന്നതോടെ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാങ്ങള്‍ നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Unnat­ur­al cen­sus questions

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.