ലക്നൗ: ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എം.എൽ.എ സെൻഗറിന് ജീവിതാവസാനം വരെ തടവ് ശിക്ഷ. 25 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു. പിഴയിൽ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകണം. 15 ലക്ഷം രൂപ കോടതി ചെലവിനായും നൽകണം. യുപിയില്‍ നാലു വട്ടം ബിജെപി എംഎല്‍എ ആയിരുന്ന സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു കേസ്.
2018 ഏപ്രില്‍ 9ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. പിന്നീടു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 2019 ജൂലൈ 28ന് യുവതി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് 2 ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.