ഉന്നാവ് പെൺകുട്ടിയുടെ സംസ്കാരം ഇന്ന്

Web Desk
Posted on December 08, 2019, 8:32 am

ഉന്നാവ്: പ്രതികൾ തീ കൊളുത്തി കൊന്ന ബലാൽസംഗത്തിന് ഇരയായ 23 കാരിയുടെ സംസ്കാരചടങ്ങുകള്‍ രാവിലെ 10മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിൽ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറിയത്.

you may also like this video

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാൽസംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്. രാത്രി 11.30ന് ഹൃദയ സ്തംഭനം ഉണ്ടാവുകയും തുടർന്ന് 11.40 ഓടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യോഗി സർക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്.