ഉന്നാവ് കൂട്ടബലാത്സംഗം: ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയി

Web Desk

ഉന്നാവ്

Posted on October 06, 2020, 12:26 pm

കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായി വിചാരണയ്ക്കിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവായ ആറ് വയസുകരനെ തട്ടിക്കൊണ്ടുപോയി. പീഢനകേസിലെ പ്രതികളുടെ ബന്ധുക്കളാണ് കൂട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ക്യാപ്റ്റന്‍ ബാജ്‌പോയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹര്‍ഷിത് ബാജ്‌പോയി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആറുവയസുകരനായി അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കുടുംബത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന മുന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

Eng­lish sum­ma­ry: Unna­vo Rape vic­tim’s rel­a­tive missing

You may also like this video: