October 7, 2022 Friday

Related news

October 3, 2022
August 2, 2022
July 29, 2022
July 17, 2022
July 14, 2022
June 6, 2022
April 1, 2022
December 12, 2021
November 26, 2021
September 2, 2021

സംഗീത സാന്ദ്രമായ ഉണ്ണിമേനോന്റെ ലോഗോ മ്യൂസിക് പുറത്തിറങ്ങി

Janayugom Webdesk
തിരുവനന്തപുരം
May 6, 2021 7:58 pm

തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോന്റെ ലോഗോ മ്യൂസിക് റിലീസ് ചെയ്തു. സംഗീത ഇതിഹാസം എ.ആർ.റഹ്മാന്റെ ഫേസ്ബുക് പേജിലൂടെയാണ് ലോഗോ മ്യൂസിക് പുറത്തിറക്കിയത്.  എആർ റഹ്‌മാന് വേണ്ടി 26 ഹിറ്റ് സിനിമാ ഗാനങ്ങൾ ഉണ്ണിമേനോൻ പാടിയിട്ടുണ്ട്.

എൺപതുകളിൽ തുടങ്ങി ഇന്നോളം പല ഭാഷകളിലായി ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഉണ്ണിമേനോൻ തന്റെ ഗുരുക്കന്മാർക്കുള്ള ആദരമായാണ്  അതിമനോഹരമായ സംഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്.  ഒരു മിനിറ്റോളം ദൈർഘ്യമുള്ള ഈ മ്യൂസിക് വീഡിയോന് സംഗീതം നൽകിയിരിക്കുന്നത് ഉണ്ണിമേനോൻ തന്നെയാണ്.

ലോഗോ രൂപകൽപ്പനയും, ദൃശ്യാവിഷ്കാരവും നിർവഹിച്ചിരിക്കുന്നത് ബാംഗ്ലൂറിലെ ബ്ലിസ്സ്‌റൂട്സ് മീഡിയ കമ്പനിയാണ്. മെയ് ഒന്നിന് റിലീസ് ചെയ്ത ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു.

 

 

Eng­lish sum­ma­ry: unni menon musi­cal video Released by AR Rahman

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.