Site iconSite icon Janayugom Online

ഉണ്ണി മുകുന്ദന്റെ ‘ഷെഫീക്കിന്റെ സന്തോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഉണ്ണിമുകുന്ദൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ഉണ്ണി മുകുന്ദന്റെ ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത് ദിവ്യ പിള്ള, ആത്മിയ രാജന്‍, മനോജ് കെ ജയന്‍, ബാല, ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ തുടങ്ങിയവരും മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. എല്‍ദൊ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംങും ശ്യാം കാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു. വിനോദ് മംഗലത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Exit mobile version