ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഈ വര്‍ഷം 11 മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 86 ബലാത്സംഗ കേസുകൾ ആണ്. ഒരു ബലാത്സംഗം റിപ്പോർട്ട് ചെയ്ത് വാർത്തകൾ പുറത്ത് വരുമ്പോഴേയ്ക്കും അടുത്ത കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ടാകും. ഏറെ കോബലാത്സംഗംളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഉന്നാവോയിലെ ജനപ്രതിനിധിയായ ബിജെപി എംഎല്‍എ കുല്‍ദ്വീപ് സിങ്ങ് സെൻഗാറും കൂട്ടാളികളും യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന വാർത്ത. കേസ് കൊടുത്തു എന്നതിന്റെ പേരിൽ പെണ്‍ക്കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്താൻ വരെ കുറ്റവാളികൾ ശ്രമിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ ജാമ്യത്തിലങ്ങിയ പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.
സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ നടന്ന സംഭവങ്ങളുടെ നടുക്കം വിട്ടുമാറുന്നതിന് മുന്നേ ഉന്നാവോ പോലീസിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദ്പുര്‍ സ്വദേശിനിയായ യുവതി. തന്നെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമത്തിലെ പുരുഷന്മാരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പരാതി ഉന്നയിച്ച യുവതിയോട് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാനാണ് ഉന്നാവോ പോലീസ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന അതേ സ്ഥലത്താണ് ഈ സംഭവവും.
you may also like this video;
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരുന്നുവാങ്ങാന്‍ യുവതി പോകുമ്പോഴാണ് ബലാത്സംഗ ശ്രമമുണ്ടായത്. മൂന്ന് പേരെത്തി യുവതിയുടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചു. യുവതി വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1090 വിളിച്ചപ്പോള്‍ 100 ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. 100 വിളിച്ചപ്പോള്‍ ഉന്നാവോ പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട യുവതി ഉന്നാവോ പോലീസില്‍ പരാതി നല്‍കാൻ എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി വാങ്ങാതെ പോലീസ് മടക്കി അയയ്ക്കുകയും ചെയ്തു. മൂന്ന് മാസത്തോളം യുവതി പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. യുവതി പരാതിപ്പെടാന്‍ ശ്രമിച്ചതിന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ യുവതിയെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.