19 April 2024, Friday

റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച മുതൽ

Janayugom Webdesk
തിരുവനന്തപുരം
October 4, 2021 8:53 am

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും. എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. 

തീവണ്ടികൾ നിർത്തിവെച്ച മാർച്ച് 24‑നുശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ വണ്ടികളിൽ ഉപയോഗിക്കാം. ദീർഘദൂര എക്സ്പ്രസുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിലെ റിസർവേഷൻ തുടരും. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമമുറികൾ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

Eng­lish Sum­ma­ry : unre­served trains to oper­ate from mon­day onwards

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.