സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം; പ്രതിദിനം പത്ത് മരണം

Web Desk
Posted on October 16, 2017, 5:44 pm

ലോകത്തില്‍ ഇന്നു നടക്കുന്ന ഗര്‍ഭഛിദ്രങ്ങളില്‍ രണ്ടില്‍ ഒരെണ്ണം സുരക്ഷിതമല്ലെന്ന് ഏറ്റവും പുതിയ കണക്കുകള്‍. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2010–2014 കാലഘട്ടത്തിനിടയില്‍ 5.57 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 3.6 കോടി (54.9%) ഗര്‍ഛിദ്രങ്ങള്‍ സുരക്ഷിതമായിട്ടായിരുന്നുവെന്നും 2.51 കോടി (45%) അപകടകരമായിട്ടായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഐപിഎഎസ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ പ്രകാരം ഇന്ത്യയിലെ ഗര്‍ഭഛിദ്രം സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍ജിഒ നടപ്പിലാക്കുന്നുണ്ട്. പ്രതിദിനം 10 ഉം പ്രതിവര്‍ഷം 3,650 ഉം സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് മരണപ്പെടുന്നുണ്ട്. 68 ലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ ഓരോ വര്‍ഷവും നടക്കുന്നു, കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അവികസിത രാജ്യങ്ങളില്‍ 21.8% ഗര്‍ഭഛിദ്രങ്ങള്‍ നടക്കുമ്പോള്‍ വികസ്വരരാജ്യങ്ങളില്‍ 42% (ഇന്ത്യ ഉള്‍പ്പെടെ) ആണ് നടക്കുന്നത്. സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗര്‍ഭഛിദ്രം നിരോധിച്ച രാജ്യങ്ങള്‍ വിരളമാണ്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 74.9 % ഗര്‍ഭഛിദ്രം സുരക്ഷിതമല്ല. ഗര്‍ഭഛിദ്രങ്ങള്‍ അനുവദനീയമല്ലാത്ത രാജ്യങ്ങളില്‍ പോലും 12.6% ഗര്‍ഭഛിദ്രങ്ങള്‍ സുരക്ഷിതമല്ലാത്തതാണ്.

നിയന്ത്രണവിധേയമായ നിയമങ്ങളോക്കാള്‍ ഗര്‍ഭഛിദ്രനിയമങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ പോലും സുരക്ഷിതമില്ലാത്ത ഗര്‍ഭഛിദ്ര അനുപാതം വളരെ കൂടുതലാണ്.  ഇത്‌ നിയമപരമായി നിയന്ത്രിക്കുമ്പോള്‍ തന്നെ മൈസോപ്രോസ്‌റ്റോള്‍ എന്ന മരുന്നിന്റെ വ്യാപക ഉപയോഗമാണ് ഇതിലേക്ക് നയിക്കുന്നത്.  ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം മെഡിക്കല്‍ അബോര്‍ഷന്‍, വാക്കം ആസ്പിരേഷന്‍, ഡൈലറ്റേഷന്‍, ഇവാക്കുവേഷന്‍ എന്നിവ സുരക്ഷിത മാര്‍ഗ്ഗങ്ങളായിട്ടുണ്ട്. ഇതു പോലും ആളുകള്‍ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നില്ലയെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.