16 April 2024, Tuesday

കന്യകാത്വപരിശോധനയിലെ അശാസ്ത്രീയത; പാഠ്യപദ്ധതിയില്‍ മാറ്റത്തിന് മെഡിക്കല്‍ കമ്മിഷന്‍

Janayugom Webdesk
July 8, 2022 2:44 pm

ലൈംഗികാക്രമണക്കേസിലടക്കമുള്ള കന്യകാത്വപരിശോധന അശാസ്ത്രീയമായതിനാല്‍ മെഡിക്കല്‍ ബിരുദപാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍. ലിംഗനീതിയില്ലാത്ത ഇത്തരം പരിശോധനകളുടെ അശാസ്ത്രീയതയും മനുഷ്യത്വമില്ലായ്മയും പഠിപ്പിക്കുകയും ചെയ്യും. ഒഴിവാക്കല്‍ പാഠപുസ്തകങ്ങളിലാണ് വേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. നിര്‍ഭയ കേസിനെത്തുടര്‍ന്ന് ലൈംഗികാതിക്രമനിയമത്തില്‍ വലിയ മാറ്റം വന്നതാണിതിന്റെ പശ്ചാത്തലം. സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് അതിക്രമത്തിന്റെ പരിധിയിലാണ് വരുക.

ഈ നിയമം നടപ്പില്‍വന്നിട്ടും വൈദ്യപാഠഭാഗങ്ങളില്‍ കന്യകാത്വപരിശോധനയെന്ന ഭാഗം നിലനിന്നു. അതുപോലെ ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങള്‍ അംഗീകരിക്കും വിധത്തില്‍ വൈദ്യപാഠങ്ങള്‍ വികസിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് വൈദ്യപാഠപുസ്തകങ്ങളിലെ കന്യകാനിര്‍വചനം തിരുത്തിയത്. ഇതിന്റെ തുടര്‍നടപടിയാണ് പുതിയ നീക്കം. വിവാഹവുമായും അതിക്രമവുമായും ബന്ധപ്പെട്ട കേസുകളില്‍ കോടതികളെ സഹായിക്കുന്ന പുതിയ വഴികള്‍ ഫൊറന്‍സിക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനും കമ്മിഷന്‍ പദ്ധതി തയ്യാറാക്കും.

ഇത്തരം വിഷയങ്ങളില്‍ പുതിയ വിവരങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തുന്ന വിധത്തില്‍ മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ മാറ്റം വേണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി രൂപവത്കരിച്ച ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണ് കമ്മിഷന്റെ പുതിയ നടപടി.

Eng­lish sum­ma­ry; unsci­en­tif­ic nature of vir­gin­i­ty test­ing; Med­ical Com­mis­sion for change in curriculum

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.