June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

തീരമേഖലയിലെ ഫലഭൂയിഷ്ഠത സംരക്ഷിച്ചില്ലെങ്കിൽ സർവനാശം: പ്രൊഫ റോബ് റോഗെമ

By Janayugom Webdesk
February 13, 2020

കടൽ, തീരദേശ സമ്പത്ത്, ശുദ്ധജലാശയങ്ങൾ, കൃഷിയോഗ്യമായ ഭൂമി എന്നിവ പലയിടത്തും ’ ഫലഭൂയിഷ്ഠ വിരോധാഭാസം’ മൂലം അപകടത്തിലാണെന്ന് നെതർലാൻഡ്സിലെ ഹാൻസെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് പ്രൊഫസർ റോബ് റോഗെമ പറഞ്ഞു. കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫിഷറീസ് ശാസ്ത്ര ഗവേഷകരുടെകാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ളഅന്താരാഷ്ട്ര സമ്മേളനം ക്ലിം ഫിഷ്കോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കരയിലെയും കടലിലെയും ഫലഭൂയിഷ്ഠമായ മേഖലകളിൽ ആക്യഷ്ടരായി ജനം വാസയോഗ്യമാക്കുന്നു. അവിടെസാമ്പത്തിക വളർച്ചയ്ക്ക് ക്രമേണ മുൻഗണന നൽകാൻ ആരംഭിക്കുന്നു.

അനിയന്ത്രിത വികസനത്തിനും ചൂഷണത്തിനും ഇത് കാരണമാകുന്നു. ആവാസ വ്യവസ്ഥയും, കരയുടെയും കടലിന്റെയും ഫലഭൂയിഷ്ഠത നശിച്ച് വാസയോഗ്യമല്ലാതായിത്തീരുന്നു. ചർച്ച ചെയ്യപ്പെടാതെ പോവുന്ന വിരോധാഭാസമാണിത്, ’ അദ്ദേഹം പറഞ്ഞു. ഇതേ സമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെഫലമായി സമുദ്രനിരപ്പ് ഉയരുക, കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റിന്റെയും തീവ്രത കൂടുക, കനത്ത മഴ നിയന്ത്രണാതീതമായ വെള്ളപ്പൊക്കമുണ്ടാക്കുക തുടങ്ങിയ അപകടസാധ്യതകളും ആഘാതവും നാം തന്നെ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രക്യതി വിഭവങ്ങൾ ഭൂമിയുടെ അക്ഷയപാത്രത്തിൽ നിന്നുള്ള അതിഥി സൽക്കാരമാണ്.

പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഉപഭോഗം പാത്രം ഉടയ്ക്കലാണ്. കുഫോസ് സ്ഥാപക വൈസ് ചാൻസലറും സംഘാടക സമിതി ചെയർമാനുമായ ഡോ. ബി. മധുസൂദന കുറുപ് പറഞ്ഞു. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് മാതൃകാപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ നിന്ന് വെള്ളവും മാലിന്യവും സ്വീകരിക്കുന്ന തണ്ണീർത്തടങ്ങൾ പ്രകൃതിയുടെ വൃക്കകളാണ്. തണ്ണീർത്തടങ്ങളിലെ വിപുലമായ ഫുഡ് ചെയിനും ജൈവ വൈവിധ്യവും അവയെ ബയോളജിക്കൽ സൂപ്പർമാർക്കറ്റുകളാക്കുന്നു, ഡോ. ബി. മധുസൂദന കുറുപ്പറഞ്ഞു.

തണ്ണീർത്തടങ്ങൾ കുറഞ്ഞത് 550 ജിടി കാർബൺ സംഭരിക്കുന്നുണ്ട്. ഇത് ലോകത്ത് വനങ്ങൾ സംഭരിക്കുന്നതിന്റെ ഇരട്ടിയാണ്. കരഭൂമിയുടെ 3% മാത്രമാണ് തണ്ണീർത്തടം: എന്നാൽ 30% മണ്ണിന്റെ കാർബൺ ഇവ വഹിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ 64 — 71% വരെ തണ്ണീർത്തടങ്ങൾ കുറവുണ്ടായി. 35% നഷ്ടം 1970 കൾക്കുശേഷം മാത്രം സംഭവിച്ചു. റാംസാർ കൺവെൻഷൻ അംഗീകരിച്ചഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു, യുകെയെപ്പോലുള്ള ഒരു ചെറിയ രാഷ്ട്രം പോലും 161 തണ്ണീർത്തടങ്ങളെ റാംസാർ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജൈവവൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയിൽ ഇതുവരെ 26 സൈറ്റുകളെ ഇങ്ങനെ നിർവചിച്ചിട്ടുള്ളൂ. സംരക്ഷണ നടപടികളിൽ നാം ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു. പ്രകൃതിദുരന്തങ്ങൾ, ദുരന്ത നിവാരണം, തീരങ്ങളിലെ പ്രകൃതിക്ഷോഭ സാധ്യതകൾ, അളക്കാനുള്ള സാങ്കേതിക വിദ്യകൾ, തീരത്തെ മണ്ണൊലിപ്പ് കൈകാര്യം ചെയ്യൽ, കാലാവസ്ഥാ പാരിസ്ഥിതിക പ്രവചന സാധ്യതകൾ, നിരീക്ഷണ സംവിധാനങ്ങൾ, പ്രകൃതിദുരന്ത സമയത്തെ തയ്യാറെടുപ്പ്, ദുരന്താനന്തര മാനേജ്മെന്റ്, ലഘൂകരണ തന്ത്രങ്ങൾ എന്നിവ രണ്ടാം ദിവസത്തെ സമ്മേളനം ചർച്ച ചെയ്തു.

ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ആഘാതം, ലക്ഷദ്വീപ് പവിഴപ്പുറ്റിലെ ചുഴലിക്കാറ്റിന്റെ ആഘാതം എന്നിവയെക്കുറിച്ച് പ്രത്യേക സെഷനിൽ ചർച്ച നടന്നു. ഇന്ത്യയിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സേവനങ്ങളുടെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ എം മോഹപത്ര സംസാരിച്ചു. ഇന്തോ പസഫിക് മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജപ്പാനിലെ ജാംസ്റ്റെക് യോകോഹാമ ഡയറക്ടർ ആപ്ലിക്കേഷൻ ലബോറട്ടറി ഡോ. സ്വാദിൻ ബെഹ്റ സംസാരിച്ചു. സുസ്ഥിര മത്സ്യ കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള സെഷന് നെതർലാൻഡിലെ വാഗെനിൻ സർവകലാശാലയിലെ അക്വാ കൾച്ചർ ആൻഡ് ഫിഷറീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. മാർക്ക്. വെർഡിജെം നേതൃത്വം നൽകി. കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്, കേരള സർക്കാർ ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Eng­lish sum­ma­ry: Unsur­pris­ing if coastal fer­til­i­ty is not pre­served: Prof. Rob Roghema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.