20 April 2024, Saturday

കൂടൽമാണിക്യം ക്ഷേത്രത്തിൽ നർത്തകിക്ക് അയിത്തം

Janayugom Webdesk
തൃശൂർ
March 28, 2022 7:50 pm

അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ അവസരംനിഷേധിച്ചുവെന്ന് നർത്തകി മൻസിയ. ഏപ്രിൽ 21ന് തന്റെ നൃത്തപരിപാടിയുണ്ടാകുമെന്ന് നോട്ടീസിലൂടെ അറിയിച്ച ശേഷമാണ് ഭാരവാഹികൾ പരിപാടി റദ്ദാക്കിയതെന്നും മൻസിയ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി നൃത്തം അവതരിപ്പിക്കാനാണ് ക്ഷേത്രം ഭാരവാഹികൾ മൻസിയയെ ക്ഷണിച്ചിരുന്നത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മൻസിയ പറയുന്നു. ഇതേ കാരണത്താൽ ഗുരുവായൂർ ക്ഷേത്രത്തിലും അവസരം നിഷേധിക്കപ്പെട്ടുവെന്നും മൻസിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ക്ഷേത്ര കലകൾ പഠിച്ചതിന്റെ പേരിൽ ഏറെ വിവേചനം നേരിട്ട മുസ്ലിം പെൺകുട്ടിയാണ് മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു സ്വദേശി മൻസിയ. അമ്മ കാൻസർ ബാധിച്ച് മരിച്ച ശേഷം ഖബറടക്കം അടക്കമുള്ള ചടങ്ങുകൾക്ക് വിലക്കുകൾ മൻസിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മൻസിയ പാസായത്.

മതത്തിന്റെ പേരില്‍ നൃത്ത പരിപാടിക്ക് വിലക്കേർപ്പെടുത്തിയ ക്ഷേത്രഭാരവാഹികളുടെ നടപടിയിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കലയ്ക്കും സാഹിത്യത്തിനും മത ഭേദത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നാക്രണം നടത്തുന്ന മതവർഗ്ഗീയ ശക്തികളെ ചെറുത്തു തോല്പിക്കണമെന്നും നടപടിയിൽ നിന്ന് ക്ഷേത്ര ഭരണാധികാരികൾ പിൻതിരിയണമെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ എം സതീശൻ എന്നിവർ ആവശ്യപ്പെട്ടു.

eng­lish sum­ma­ry; untouch­a­bil­i­ty to Dancer at Koodal­manikyam temple

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.