വ്യാളി രാജാവിന്റെ കൊട്ടാരത്തിലെ സന്ദേശവാഹകന്‍ ജപ്പാനില്‍ പിടിയില്‍

Web Desk
Posted on January 31, 2019, 12:37 pm

അപൂര്‍വ ആഴക്കടല്‍ മല്‍സ്യത്തെ ജപ്പാനില്‍ പിടികൂടി. വാള ഇനത്തില്‍പ്പെട്ട സഌഡര്‍ ഓര്‍ മല്‍സ്യമാണ് ടൊയാമാ തീരത്ത് ലഭിച്ചത്. അടുത്തിടെ രണ്ട് ഇത്തരം മല്‍സ്യങ്ങളെക്കൂടി ലഭിച്ചിരുന്നു. കടലില്‍ 200മുതല്‍ 300വരെ മീറ്റര്‍ ആഴത്തില്‍ ജീവിക്കുന്നവയാണ് ഇവ. വ്യാളി രാജാവിന്റെ കൊട്ടാരത്തിലെ സന്ദേശവാഹകന്‍ എന്നാണ് ഇതിനെ നാട്ടുകാര്‍ വിളിക്കുന്നത്. 394.8സെമീ നീളമുണ്ട്. ആഴക്കടലിലെ താപനിലയിലെവ്യതിയാനമാവാം ഇത്തരം മല്‍സ്യം തുടര്‍ച്ചയായി പുറത്തുവരുന്നതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ചത്ത മല്‍സത്തെ അക്വേറിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.