29 March 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
February 10, 2024
January 15, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023

വാക്സിന്‍ സ്വീകരിക്കാത്ത കോവിഡ് രോഗികള്‍ക്ക് ചികിത്സാ തുക നല്‍കില്ലെന്ന് സര്‍ക്കാര്‍

Janayugom Webdesk
സിംഗപുര്‍
November 9, 2021 7:56 pm

സിംഗപ്പുരിലെ കോവിഡ് രോഗികളില്‍ വാക്സിന്‍ സ്വീകരിക്കാതെ ആശുപത്രിയില്‍ കഴിയുന്നവര്‍ ചികിത്സാ തുക നല്‍കണമെന്ന് സർക്കാർ അറിയിച്ചു. ഡിസംബർ എട്ട് മുതലാണ് കോവിഡ് രോഗികള്‍ ആശുപത്രി തുക സ്വന്തമായി അടയ്ക്കേണ്ടിവരുകയെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന വാക്സിൻ സ്വീകരിക്കാത്ത രോഗികളുടെ ചികിത്സാ തുക സർക്കാരാണ് വഹിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിച്ച ആളുകൾക്ക് പണം നൽകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങാണ് അറിയിച്ചത് . വാക്സിൻ സ്വീകരിക്കാത്ത എല്ലാവര്‍ക്കും മന്ത്രിയുടെ ഈ പരാമര്‍ശം വലിയ വെല്ലുവിളിയാകും. ബിൽ പിൻവലിച്ച സര്‍ക്കാര്‍ നടപടിയില്‍ ആശുപത്രി അധികൃതരും അനുകൂല നിലപാടാണ് അറിയിച്ചത്.

യോഗ്യതയുണ്ടായിട്ടും വാക്സിൻ വേണ്ടെന്ന് തീരുമാനിക്കുന്നവർക്കും ഡിസംബർ എട്ടിനോ അതിന് ശേഷമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും മാത്രമേ പുതിയ ബില്ലിങ് നടപടി ബാധകമാകുവെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Unvac­ci­nat­ed Covid Patients To Pay Their Own Med­ical Bills If Hospitalised

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.