ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനിടെ അമേതിയില്‍ രണ്ടുപേരെ ജനം തല്ലിക്കൊന്നു

Web Desk
Posted on October 15, 2018, 6:50 pm

ഉത്തർ പ്രദേശിലെ അമേതിയില്‍ രണ്ടുപേരെ ജനം തല്ലിക്കൊന്നു. സരയ്യ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനിടെ 12 കാരനെ വെടിവച്ചതിനാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. വെടിയുണ്ടയേറ്റ പരിക്കുകളോടെ സുമീത് എന്ന കുട്ടിയെ പ്രദേശത്തെ ആശുപത്രിയിലാക്കി. അയല്‍ ഗ്രാമവാസികളായ ദിലീപ് യാദവ്(28),രാഹുല്‍സിംങ്(30)എന്നിവരാണ് വെടിവച്ചത്. ക്ഷേത്രത്തില്‍ പൂജക്കിടെയായിരുന്നു ഇത്. തുടര്‍ന്ന് ഇവർക്കുനേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. പരുക്കേറ്റ ഇരുവരെയും മുസാഫിര്‍ഖാനയിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് പൊലീസ് പറയുന്നു. മരിച്ചവരിലൊരാളുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് ആറുപേര്‍ക്കെതിരെ കേസ് എടുത്തു. സ്ഥലത്ത് സംഘര്‍ഷം നേരിടാന്‍ വന്‍പൊലീസ് സംഘമുള്ളതായി ഉന്നതപൊലീസ് അധികൃതര്‍ അറിയിച്ചു.