യുപിയില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് 16 മരണം

Web Desk
Posted on August 27, 2019, 12:59 pm

ഷാജഹാന്‍പൂര്‍: യുപിയിലെ ഷാജഹാന്‍പൂരില്‍ ദേശീയപാത 24 ല്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടി്ച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജാംക ക്രോസിങില്‍ വച്ച് അമിതവേഗത്തിലെത്തിയ ട്രക്ക് ഒരു ടെംപോ വാനിലും മറ്റൊരു വാനിലും ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ദിനേഷ് ത്രിപാഠി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാന്‍ റോഡില്‍ നിന്നും താഴേക്ക് പതിച്ചതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. മരിച്ചവരെല്ലാം ആദ്യം ഇടിച്ച വാനിലുണ്ടായിരുന്നവരാണ്. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമടക്കം 16 പേരും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞതായും പൊലീസ് അറിയിച്ചു. രണ്ടാമത്തെ വാനില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തുള്ള ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.