23 April 2024, Tuesday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

നിർബന്ധിത മതപരിവർത്തനത്തിൽ പങ്കെന്ന് ആരോപണം:എട്ട് പേരെ യുപി തീവ്രവാദ വിരുദ്ധസേന അറസ്റ്റുചെയ്തു

Janayugom Webdesk
ലഖ്നൗ
September 4, 2021 4:45 pm

നിർബന്ധിത മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എട്ട് പേരെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


ഇതുംകൂടി വായിക്കൂ:മുസാഫര്‍നഗര്‍ കലാപം: 77 കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു


അറസ്റ്റ് ചെയ്തവർക്കെതിരെ ലഖ്നൗ കോടതി ഐപിസി സെക്ഷൻ 121 എ, 123 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ മതം മാറ്റുന്നതിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും വലിയ മതപരിവർത്തന റാക്കറ്റ് നടത്തിയതായി അവകാശപ്പെടുകയും ചെയ്തുകൊണ്ട് ജൂൺ 21ന് പുരോഹിതൻമാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹഗീർ ആലം ഖാസ്മി എന്നിവരെ ഡൽഹിയിൽ നിന്ന് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ 10 പേരിൽ നാലുപേർ മഹാരാഷ്ട്രയിൽനിന്നും രണ്ടുപേർ ഡൽഹിയിൽനിന്നും ഒരാൾ വീതം ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നും ഉള്ളവരാണ്.


ഇതുംകൂടി വായിക്കൂ:യുപിയിൽ നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു; സുല്‍ത്താന്‍പൂർ ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കുന്നു

ഇസ്ലാമിക് ദവാഹ് സെന്ററിന്റെ (ഐഡിസി) ബാനറിൽ വലിയ തോതിൽ മതപരിവർത്തനങ്ങൾ നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഏജൻസി പിന്നീട് എട്ട് പേരെ കൂടി അറസ്റ്റ് ചെയുകയായിരുന്നു. ഇവർ ലക്ഷ്യമിടുന്നത് ഭിന്നഷേശിക്കാരായ കുട്ടികൾ, സ്ത്രീകൾ, തൊഴിലില്ലാത്തവർ, പാവപ്പെട്ടവർ എന്നിവരെയാണെന്നും എടിഎസ് പറഞ്ഞു. ഇവർക്ക് ജോലി, പണം, വിവാഹം എന്നിവ വാഗ്ദാനം ചെയ്തതായും അധികൃതർ ആരോപിച്ചു.അറസ്റ്റ് ചെയ്തവർക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചുവെന്നും ഇവരുടെ കേസ് കോടതിയിൽ സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. തെളിവുകൾ പരിശോധിച്ച ശേശമാണ് കോടതി ഇവർക്കെതിരെ വകുപ്പുകൾ ചുമത്തിയതെന്നും ഉദ്യേഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി. സെപ്റ്റംഹർ 14ന് കോടതി അടുത്ത വാദം കേൾക്കും.
eng­lish summary;UP Anti-Ter­ror­ist Squad arrests eight for alleged involve­ment in forced conversion
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.