പുളിക്കല്‍ സനില്‍രാഘവന്‍

July 21, 2021, 1:38 pm

യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് ; ബിജെപി വര്‍ഗീയ കാര്‍ഡിറക്കുന്നു, ബ്രാഹ്മണ വോട്ടിനായി കോണ്‍ഗ്രസും

Janayugom Online

യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അധികാരം നിലനിര്‍ത്താന്‍ ബിജെപി എല്ലാ തരത്തിലുമുള്ള കാര്‍ഡുകള്‍ ഇറക്കുകയാണ്. വര്‍ഗീയതയുള്‍പ്പെടെ വിഷയമാക്കിയാണ് ബിജെപി യുപിയില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ യോഗിയുടെ ജനാധിപത്യവിരുദ്ധ ഭരണത്തില്‍ യുപിയിലെ ജനത ആകെ അസ്വസ്ഥരാണ്. ഈ സര്‍ക്കാര്‍ വീഴണമെന്നും, ബിജെപി ഇനി ഒരിക്കലും അധികാരത്തില്‍ എത്തരുതെന്നുമാണ് അവരുടെ ആഗ്രഹം. ലോക്സഭയിലേക്ക നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി പരാജയപ്പെടുകയാണുണ്ടാത്. യുപി നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഏഴ് മാസമാണ് അവശേഷിക്കുന്നത്. സംസ്ഥാന ഭരണം നിലനിർത്താനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്. 

എന്നാൽ ഇത്തവണ ബിജെപിയെ താഴെയിറക്കി ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ പ്രതിപക്ഷ പാർട്ടികളും സജീവമാക്കിയിരിക്കുകയാണ്. യുപിയില്‍ അഖിലേഷ് യദാവിന്‍റെ നേതൃത്വത്തിലുള്ള സമജ് വാദി പാര്‍ട്ടിക്ക് വലിയ സ്വാധീനമാണുള്ളത്. ഒരുക്കില്‍ യുപി ഭരിച്ച മായാവതിയുടെ ബിഎസ്പിയും ശക്തമാണ്. കോണ്‍ഗ്രസ്, ബിജെപി വിരുദ്ധ ഒരു മുന്നണിയാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കന്നത്. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ എങ്ങും ഒരു സ്വാധീനവും,സംഘടനാ സംവിധാനവുമില്ലാതെ കോണ്‍ഗ്രസ് ഉഴറുകയാണ്. നിലനില്‍പ്പിനായി. അതിനായി പ്രിയങ്ക ഗാന്ധി നേരിട്ടെത്തിയാണ് യുപിയില്‍ നേതൃത്വം നല്‍കുന്നത്.

എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥിരം വിജയിച്ചുപോന്ന പ്രത്യേകിച്ചും നെഹ്റു കുടുംബം വിജയിച്ചു പോരുന്ന അമേത്തി മണ്ഡലത്തില്‍ സിറ്റിംഗ് എംപി കൂടിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. പേരിനുമാത്രം റായ്ബറേറിയില്‍ നിന്നും സോണിയ വിജയിച്ചു. യുപിയില്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ ഇതാണ്.എന്നാല്‍ പ്രിയങ്ക സര്‍വശക്തിയുമയോഗിച്ച് കച്ചകെട്ടിയിറങ്ങിരിക്കുകയാണ് യുപി തെരഞ്ഞെടുപ്പില്‍ . 

ഉത്തര്‍ പ്രദേശില്‍ നിർണായക സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ വോട്ടുറപ്പാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂർ സമുദായക്കാരനായതിനാൽ ബ്രാഹ്മണ വിഭാഗത്തിന് കടുത്ത എതിർപ്പുകൾ ഉണ്ട്. ഇത് മുതലെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ബിജെപിയെ പോലെ കോണ്‍ഗ്രസും ജാതി കാര്‍ഡ് ഇറക്കാനുള്ള ശ്രമത്തിലാണ്.ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം നിർണായകമാണ്. ഓരോ വിഭാഗത്തേയും കൂടെ നിർത്താൻ സാധിച്ചാൽ മാത്രമേ ഭരണം കൈപ്പിടിയിലൊതുക്കാൻ കഴിയൂ.ഈ ഫോർമുല പ്രയോഗിച്ചാണ് സംസ്ഥാന ഭരണം ബിജെപി പിടിച്ചത്. യുപിയിൽ 12 ഓളം ലോക്സഭ സീറ്റിലും 50 ൽ അധികം നിയമസഭ സീറ്റിലും നിർണായക ഘടകമാണ് സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന ബ്രാഹ്മണ വിഭാഗം. 2017 ലെ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ച ബ്രാഹ്മണ സമുദായത്തിൽ സ്വാധീനം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കോണ്‍ഗ്രസ് നടത്തുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം ബ്രാഹ്മണര്‍ക്കിടയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി തിരിച്ചടി നേരിട്ടതിന് കാരണമായി വിലയിരുത്തപ്പട്ടത് ബ്രാഹ്മണ വിഭാഗം പാർട്ടിയിൽ നിന്നും അകന്നുവെന്നതിനാലാണെന്നാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ സമാജ് വാദി പാര്‍ട്ടിയോട് തല്‍പര്യമുള്ള നിരവധി ആളുകളുണ്ട്, കോണ്‍ഗ്രസിന് ബിജെപിയെ എതിര്‍ക്കുവാനുള്ള രാഷട്രീയ ശക്തിയില്ല എന്നുള്ളത് ഏവര്‍ക്കും അറിവുള്ളതാണ്. എസ് പി ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. മാത്രമല്ല മുൻ മന്ത്രിമാരും പാർട്ടി നേതാക്കളുമായ അഭിഷേക് മിശ്ര, മനോജ് പാണ്ഡ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികളും പാർട്ടി നടത്തും. അതേസമയം കോൺഗ്രസിന് വേണ്ടി ആരാധന മോണ മിശ്ര കളത്തിലിറങ്ങും. കോൺഗ്രസിലെ ബ്രാഹ്മണ മുഖമായിരുന്ന ജിതിൻ പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് വരെ വിലയിരുത്തപ്പെട്ട നേതാവായിരുന്നു രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ കൂടിയായിരുന്ന ജിതിൻ പ്രസാദ.എന്നാൽ ജിതിന്റെ അഭാവത്തിൽ ബ്രാഹ്നണ വിഭാഗത്തെ അടുപ്പിക്കാനുള്ള നിയോഗം ആരാധനയ്ക്കാണ് പ്രിയങ്ക ഗാന്ധി നൽകിയിരിക്കുന്നത്. 

അതിനിടെ സമുദായത്തിൽ നിന്നുള്ള നിരവധി നേതാക്കളേയും ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബ്രാഹ്മണ സമുദായത്തിന്റെ അതൃപ്തികൾ ഇല്ലാതാക്കാൻ ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ ബിജെപി നേതൃത്വം. തിരഞ്ഞെടുപ്പിനോടടുത്ത് ജിതിൻ പ്രസാദയ്ക്ക് പ്രധാന ചുമതലകൾ നൽകിയേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്. സമുദായത്തിലെ ചില പ്രധാന നേതാക്കളെ ബിജെപി ഇത്തവണവണ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.അധികാര തുടർച്ച സ്വപ്നം കാണുന്ന ബിജെപിയെ സംബന്ധിച്ച് വരാനിരിക്കുന്ന നാളുകൾ നിർണായകമാണ്. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ സംസ്ഥാനത്ത് പ്രതിച്ഛായ നഷ്ടപ്പെട്ട നിലയിലാണ് ബിജെപി. ഭരണം നിലനിർത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നേതൃത്വം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 

എന്നാൽ ബിജെപിയെ ഇക്കുറി താഴെയിറക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.അതേസമം ബിജെപിക്കെതിരെ സംസ്ഥാനത്ത് ഇത്തവണ പ്രതിപക്ഷ ഐക്യം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇപ്പോഴിതാ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ആകെ 7 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ എസ്പിക്ക് ലഭിച്ചത് 47 സീറ്റുകൾ. അതായത് 2012 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 177 സീറ്റുകളുടെ നഷ്ടം. ബിജെപിയെ തനിച്ച് നേരിടാനുള്ള സംഘടനാ ബലം ഇന്ന് കോൺഗ്രസിന് സംസ്ഥാനത്ത് ഇല്ല. അതുകൊണ്ട് തന്നെ സഖ്യം വേണമെന്ന ആവശ്യമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉയർത്തുന്നത്.അതേസമം സഖ്യത്തിൽ മത്സരിച്ചാൽ വലിയ വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് തയ്യാറാകേണ്ടി വരുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നു.

ENGLISH SUMMARY:UP Assem­bly elec­tions; The BJP is releas­ing a com­mu­nal card, and the Con­gress for Brah­min vote
You may also like this video