യുപി ഉപതിരഞ്ഞെടുപ്പിൽ ബിജെപി തകർന്നു

Web Desk
Posted on March 14, 2018, 12:18 pm

ലക്നൗ: യുപിയിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ  യുപിയിൽ ബിജെപി പിന്നിലേക്ക്,  ജഹാനാബാദ്  അസംബ്ലി മണ്ഡലത്തിൽ  ആർജെഡിയുടെ കുമാർ കൃഷ്ണ മോഹൻ 35036 വോട്ടിനു വിജയിച്ചു. 

ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ   ഗൊരഖ്പുരിൽ  ബിജെപിയുടെ ഉപേന്ദ്ര ദത് ശുക്ലയെക്കാൾ സമാജ്‌വാദി പാർട്ടിയുടെ പ്രവീൺ നിഷാദ്  25876  വോട്ടിന് മുന്നിലാണ്. ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിൽ  സമാജ്‌വാദി പാർട്ടിസ്ഥാനാർഥി നാഗേന്ദ്ര പ്രതാപ് സിംഗ്  38498 വോട്ടിന്  ബിജെപിയുടെ  കൗശലേന്ദ്ര സിംഗ് പട്ടേലിനേക്കാൾ  മുന്നിലെത്തി. മായാവതിയുടെ ബിഎസ്‌പി നൽകിയ പിന്തുണ ഇവിടെ ബിജെപിയെ തകർത്തെറിഞ്ഞാൽ പുതിയ ചില രാഷ്ട്രീയ സമവാക്യങ്ങളാകും വടക്കേ ഇന്ത്യയിൽ ഇനി രൂപം കൊള്ളുക . ബിഹാറില്‍ അറാറിയ ‚ബാബുവ ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി ആർജെഡിയെക്കാൾ  മുന്നിലാണ്.എന്നാൽ ജഹാനാബാദിൽ ആർജെഡിയുടെ കുമാർ കൃഷ്ണ മോഹൻ 35036 വോട്ടിനു വിജയിച്ചു.  .

ഗൊരഖ്പുരിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമങ്ങളെ കയറ്റാത്തതു  പരാതിയും സംഘർഷവുമായി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവില്‍ ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ്് നടന്നത്.

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം. യുപിയില്‍ ബിഎസ്‌പിയുടെ ശക്തമായ  പിന്തുണയോടെയാണ്  എസ് പി  ബിജെപി യെ നേരിടുന്നത്.