December 3, 2022 Saturday

Related news

December 3, 2022
December 2, 2022
November 28, 2022
November 21, 2022
November 20, 2022
November 16, 2022
November 10, 2022
October 27, 2022
October 16, 2022
September 30, 2022

യുപിയിൽ പന്നിപ്പനി ബാധിച്ച് ഒൻപത് മരണം; ‘പനി ഒരു രോഗമല്ല, കാലാവസ്ഥ മാറുമ്പോൾ ജലദോഷവും ചുമയും സ്വാഭാവികം’- യോഗി ആദിത്യനാഥ്

Janayugom Webdesk
ഉത്തർപ്രദേശ്
March 2, 2020 11:37 am

ലോകരാജ്യങ്ങളിൽ കൊറോണ പടർന്ന് പിടിക്കുന്നതിനിടെ ഉത്തർപ്രദേശിൽ പന്നിപ്പനി ബാധിച്ച് ഒമ്പത് പേർ മരിച്ചു. മീററ്റിൽ മാത്രം ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലമാണ് ആളുകൾക്ക് ജലദോഷവും ചുമയും ഉണ്ടാകുന്നതെന്നും അല്ലാതെ പനി ഒരു രോഗമല്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

‘മീററ്റില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര്‍ മരിച്ചതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോൾ ചിലർക്ക് ജലദോഷവും ചുമയും പിടിപെടുന്നത് സ്വാഭാവികമാണ്. ഇതിനെ അടിസ്ഥാനമാക്കി നമ്മൾ അതിനെ പക്ഷിപ്പനിയെന്നോ പന്നിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കും.’- യോഗി പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഏതാനും പി.എ.സി ജവാന്‍മാര്‍ക്കും പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലാലാ ലജ്പത്റായ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 27 ജവാൻമാരിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ബറ്റാലിയനിലെ 370 ജവാൻമാർക്ക് ടാമിഫ്ലൂ മരുന്നുകൾ നൽകിയതായും മീററ്റ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ രാജ് കുമാർ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: UP chief min­is­ter Yogi Adhithyanath’s respond to the Swine flu death toll rising.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.