ഉത്തർപ്രദേശിൽ മരിച്ചയാൾക്ക് ‘ശോഭന ഭാവി’ നേർന്ന് ഗ്രാമമുഖ്യന്റെ വക മരണസർട്ടിഫിക്കറ്റ്

Web Desk

ലക്നൗ

Posted on February 26, 2020, 10:33 pm

മരണ ശേഷവും ജീവിതമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ഉത്തർപ്രദേശിലെ ഉന്നാവോയില്ലുള്ളവർ എന്നു തോന്നും ഈ മരണ സർട്ടിഫിക്കറ്റ് കണ്ടാൽ. കാരണം മറ്റൊന്നുമല്ല മരിച്ചയാൾക്ക് നല്ല ഭാവിനേർന്നുകൊണ്ടുള്ള മരണ സർട്ടിഫിക്കറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. പ്രായാധിക്യത്താൽ ജനുവരി 22നാണ് സിർവാരിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കർ എന്നയാൾ മരിക്കുന്നത്.

പിതാവിന്റെ മരണ സർട്ടിഫിക്കറ്റിലാണ് ഗ്രാമത്തലവൻ ശോഭനമായ ഭാവി നേർന്നത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ പഞ്ചായത്തിലെത്തിയത്. തുടർന്ന് ലഭിച്ച സർട്ടിഫിക്കറ്റിൽ മരിച്ചയാൾക്ക് ഗ്രാമമുഖ്യൻ ‘ശോഭന ഭാവി’ നേർന്നത് സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ ഗ്രാമമുഖ്യൻ ബാബു ലാൽ മാപ്പുപറയുകയും പുതിയ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

Eng­lish Sum­ma­ry: up death cer­tifi­cate viral

You may also like this video