13 April 2024, Saturday

Related news

November 3, 2023
December 13, 2021
November 23, 2021
November 15, 2021
October 2, 2021
September 22, 2021
September 14, 2021

കങ്കണയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് യുപി സര്‍ക്കാര്‍

Janayugom Webdesk
ലഖ്നൗ
October 2, 2021 9:16 am

ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാൻഡ് അംബാസറായി തെരഞ്ഞെടുത്ത് യുപി സർക്കാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആദിത്യനാഥുമായി കങ്കണ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയായ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പദ്ധതിയുടെ അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. 

75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ്​ പുതിയ പദ്ധതി അവതരിപ്പിച്ചത്​. അഡീഷണൽ ചീഫ്​ സെക്രട്ടറി നവനീത്​ സെഗാലാണ്​ കങ്കണയെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്​. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ്​ സെക്രട്ടറി വ്യക്തമാക്കി. 

Eng­lish Sum­ma­ry : up gov­ern­ment appoint­ed kankana ranaut as brand ambassador

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.