ഉത്തർപ്രദേശിൽ ലൗ ജിഹാദിനെതിരെ ഓർഡിനൻസിന് മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ലൗ ജിഹാദിനെതിരെയുളള ഓർഡിനൻസ് പുറത്തിറക്കിയക്ക്. ഭീക്ഷണിപ്പെടുത്തിയോ ബലമായോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് ഓർഡിനൻസ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെയോ, സ്ത്രീകളേയെോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓർഡിനൻസിൽ പറയുന്നു.
അതേസമയം, ലൗജിഹാദ് ആരോപണങ്ങൾ തള്ളി, മിശ്രവിവാഹിതർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് അലഹബാദ് ഹൈക്കോടതി ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർഡിനൻസ്. വ്യത്യസ്ത മതത്തിൽപെട്ട പ്രിയങ്കയുടെയും സലാമത്തിൻറെയും വിവാഹം റദ്ദാക്കണമെന്ന യു. പി സർക്കാരിന്റേതുൾപ്പെടേയുള്ള ആവശ്യം തള്ളിയാണ് വിധി. ലൗജിഹാദ് തടയാനെന്ന പേരിൽ മിശ്രവിവാഹങ്ങൾക്കെതിരെ നിയമം നിർമിക്കാൻ യു. പിയുൾപ്പെടേയുള്ള സംസ്ഥാനങ്ങൾ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ENGLISH SUMMARY: UP GOVT RELEASED ORDINANCE ON LOVE JIHAD
YOU MAY ALSO LIKE THIS VIDEO