കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്ന് ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ് സ്വയം നിരീക്ഷണത്തിൽ പോയി. സിങ്ങിനെ കൂടാതെ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മകനും എംപിയുമായ ദുഷ്യന്ത്, അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തിൽ പോയെന്നാണ് വിവരം. അതേസമയം പാർട്ടിയിൽ പങ്കെടുത്ത ദുഷ്യന്ത് അതിനുശേഷം പാർലെമന്റിലും പോയിരുന്നു. ദുഷ്യന്തിനൊപ്പം പാർലമെന്റിൽ ഇരുന്ന തൃണമൂൽ കോൺഗ്രസ് എം പി ഡെറക് ഒബ്രിയാനും സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്.
ബിഎസ്‌പി മുൻ എം പി അക്ബർ അഹമ്മദ് ഡംപിയുടെ അനന്തരവനും ഇന്റീരിയർ ഡിസൈനറുമായ ആദിൽ അഹമ്മദാണ് പാർട്ടി സംഘടിപ്പിച്ചത്. നൂറോളം പ്രമുഖർ പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കനികയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.കുറച്ചു നാളുകളായി ലണ്ടനിലായിരുന്ന കനിക മാർച്ച് 15 നാണ് ലഖ്നൗവിൽ തിരിച്ചെത്തിയത്. കൊറോണ ബാധിത രാജ്യത്തുനിന്നും തിരിച്ചു വന്ന കനികയെ ശരിയായ പരിശോധയ്ക്ക് വിധേയയാക്കുകയോ ഐസൊലേഷനിൽ പോകാൻ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്. അത്തരത്തിൽ ഒരു നിർദ്ദേശം ലഭിച്ചിരുന്നുവെങ്കിൽ കനിക എങ്ങനെ നൂറോളം പേർ പങ്കെടുത്ത പാർട്ടിയിൽ അതിഥിയായി എത്തി എന്നതും സംശയാസ്പദമാണ്. കനികയുടെ പിതാവിനും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ENGLISH SUMMARY: UP health minister is under corona observation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.