Web Desk

May 14, 2021, 2:04 pm

യുപി തദ്ദേശസ്വയംഭരണ തെര‍ഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയം; പ്രതിപക്ഷ പാര്‍ട്ടികളില്‍ വന്‍ പ്രത്യാശ ഉണര്‍ത്തുന്നു

Janayugom Online

യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് നേരിട്ട വന്‍പരാജയം പ്രതിപക്ഷ കക്ഷികളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുമെന്ന സൂചനയാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ചും ഗ്രാമീണ വോട്ടര്‍മാര്‍. ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നവികാരം ശക്തമാണെന്നു പ്രതിപക്ഷ കക്ഷികള്‍ക്ക് ബോധ്യമായി.അത് അവര്‍ക്കിടയില്‍ വന്‍ അവേശമാണ് ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുന്‍ മുഖമന്ത്രിയും സമജ് വദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് അഭിപ്രായപ്പെടുന്നത്.തെരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടി വളരെയധികം വിജയം കൈരിച്ചതായും ഇതു ഭരണക്കാരോടുള്ള എതിര്‍പ്പാണ് വെളിവാകുന്നതെന്നും, കര്‍ഷകരും. യുവാക്കളും തന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തെന്നും ഇത് വെളിവാകുന്നത് പാര്‍ട്ടിയുടെ സ്വാധീനം ഗ്രാമങ്ങളിലേക്ക് വര്‍ധിച്ചു എന്നുള്ളതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി, പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിന്‍റെ മണ്ഡലമായ ലക്നൗ മുഖ്യമന്ത്രി യുടെ ഗോരഖ് പൂര്‍ എന്നിവടങ്ങളില്‍ തങ്ങളുടെ പാര്‍ട്ടി വിജയിച്ചതായും അഖിലേഷ് യാദവ് ചൂണ്ടികാണിക്കുന്നു. കിഴക്കന്‍ യൂപിയിലും, മധ്യയുപിയിലും സമാജ് വാദി പാര്‍ട്ടി വിജയിച്ചു. അധികാര ദുര്‍വിനിയോഗം യോഗി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായി. മന്ത്രിമാര്‍ , എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തില്‍ സജീവമായിരുന്നു, എന്നിട്ടും ബിജെപിക്ക് നിലംതൊടാനായില്ല. വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. വലിയ നഷ്ടമാണ് ബിജെപിക്ക് ഉണ്ടായത്.അടുത്ത നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിയെ തുടച്ചുനീക്കാനാകുമെന്നും അഖിലേഷ് പറയുന്നു.പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് ഫലം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും യാദവ് പറയുന്നു. സമാജ് വാദി പാര്‍ട്ടിയുമായി മത്സരിച്ച രാഷട്രീയ ലോക്ദളും ഏറെ സന്തുഷ്ടരാണ്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ യുപിയില്‍ ആര്‍എല്‍ഡിയുടെ പ്രകടനം ഏറെ മുന്നേറിയെന്ന് ദേശീയ സെക്രട്ടറി അനില്‍ദുബെ പറഞ്ഞു. സില പഞ്ചായത്തില്‍ 77 ഓളം അംഗങ്ങളുണ്ട്. കര്‍ഷകരുടെ പ്രക്ഷോഭത്തിന്‍റെയും ബിജെപി സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങളുടേയും ഗുണം തന്‍റെ പാര്‍ട്ടിക്ക് ലഭിച്ചുവെന്നും ദുബൈ പറഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഹകരിച്ച് തങ്ങളുടെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വിജയികളുടെ പട്ടികയില്‍ 270പേരും, 511 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തും, 711പേര്‍ മൂന്നാം സ്ഥാനത്താണെന്നും കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറ‍ഞ്ഞു. അടുത്ത നിയമസഭാതെര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ‚കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും രജ്പുത് പറയുന്നു.

യുപിസിസി പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലുവിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി ഏറെ മുന്നേറിയെന്നും ‚സംസ്ഥാനത്തിന്‍റെ ഗ്രാമപ്രദേശങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പില്‍ 300ല്‍ അധികം സീറ്റ് നേടാന്‍ കഴിഞ്ഞത് തങ്ങളെതന്നെ അദ്ഭുതപ്പെടുത്തിയതായി ബിഎസ് പി ദേശീയ അധ്യക്ഷനും, മുന്‍ മുഖ്യമന്ത്രിയുമായ മയാവതി പറയുന്നു. തങ്ങളുടെ പാര്‍ട്ടിക്കുളള ജനപിന്തുണയാണ് ഇത് കാണിക്കുന്നതെന്നും അവര്‍ പറയുന്നു.ബിഎസ്പി യോഗി സര്‍ക്കാരിനെതിരെ കാര്യമായി പ്രക്ഷോഭങ്ങളൊന്നും സംഘടിപ്പിച്ചിരുന്നുമില്ല.യോഗി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗംനടത്തിയിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിഎസ്പി മികച്ച പ്രകടനമാണ് കാട്ടിയത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുവാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കാരണമാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

Eng­lish sum­ma­ry; up local body elec­tion The heavy defeat of the BJP

you may also like this video;