January 28, 2023 Saturday

Related news

January 28, 2023
January 28, 2023
January 27, 2023
January 26, 2023
January 26, 2023
January 25, 2023
January 25, 2023
January 25, 2023
January 24, 2023
January 23, 2023

പൊതു സ്ഥലത്ത് ആളെക്കൂട്ടി വിശ്വാസികളുമായി കൂടിക്കാഴ്ച, പൊലീസിനു നേരെ വാള്‍ വീശി ആക്രമണം, ആള്‍ദൈവത്തെ പിടികൂടി പൊലീസ്- വീഡിയോ

Janayugom Webdesk
ലക്നൗ
March 26, 2020 11:05 am

കൊറോണ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് പൊതുസ്ഥലത്ത് ആളെ കൂട്ടിയ ആള്‍ദൈവത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദ പൂർവയിലാണ് സംഭവം.

‘മാ ആദി ശക്തി’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന സ്ത്രീ പൊതു സ്ഥലത്ത് ആളെക്കൂട്ടി വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുന്നു എന്ന് വിവരം ലഭിച്ച പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി. കൂടി നിന്നവരോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു എങ്കിലും ഇതനുസരിക്കാൻ സ്ത്രീയും വിശ്വാസികളും തയാറായില്ല.

തുടര്‍ന്ന് ഇവര്‍ പൊലീസിനു നേരെ വാൾ വീശുകയും കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ എന്ന് അലറിക്കൊണ്ട് പൊലീസിനെ ആക്രമിക്കാനൊരുങ്ങുകയും ചെയ്തു.ഇതോടെ വനിതാ പൊലീസ് സ്ത്രീയെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. കൂടി നിന്നവരെ പിരിച്ച് വിടാൻ പൊലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടിയും വന്നു.

Eng­lish Sum­ma­ry: UP police arrest the Godwoman.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.