18 April 2024, Thursday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024

കാപ്പനില്‍ അവസാനിക്കുന്നില്ല ആദിത്യനാഥ് സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത; വയോധികയും നാലുവയസുകാരനുമടക്കം നാല് മലയാളികള്‍ ദിവസങ്ങളായി ജയിലില്‍

Janayugom Webdesk
ലഖ്നൗ
October 1, 2021 1:22 pm

ഉത്തർപ്രദേശിൽ മുസ്‌ലിം വിരുദ്ധത അവസാനിപ്പിക്കാതെ ആദിത്യനാഥിന്റെ പൊലീസ്. ആർടിപിസിആർ വ്യാജമാണെന്ന കാരണം പറഞ്ഞ് യുപി പൊലീസ് മലയാളികൾ ഉൾപ്പെടെ നാലുപേരെ തടങ്കലിലാക്കിയതാണ് പുതിയ സംഭവം. ഹത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ യുപിയിലെത്തിയ സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായി ഒമ്പത് മാസമായി ജയിലില്‍ കഴിയുന്ന അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരുടെ കുടുാംബങ്ങളെയാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്.

അൻഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്സിന, മകൻ ആത്തിഫ് (നാല്), ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരാണ് പൊലീസ് തടങ്കലിലുള്ളത്. മലയാളം മാത്രം അറിയാവുന്ന ഇവർ പത്ത് ദിവസമായി ജയിലാണ്. മാധ്യമപ്രവർത്തകനായ അസ്‌ല കയ്യാലക്കാത്ത് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.
അൻഷാദിന്റെയും ഫിറോസിന്റെയും ഉമ്മമാരും ഭാര്യമാരും മക്കളും വക്കീലും കഴിഞ്ഞ ആഴ്ചയാണ് 10 മാസത്തോളമായി തങ്ങൾ പിരിഞ്ഞിരിക്കുന്ന പ്രിയപ്പെട്ടവരെ കാണാൻ കേരളത്തിൽ നിന്നും യുപിയിലേക്ക് എത്തിയത്. അവർക്ക് രണ്ട് പേരെയും കാണാൻ പറ്റിയില്ലെന്ന് മാത്രമല്ല, അതിൽ മൂന്ന് പെണ്ണുങ്ങളുടെ ആർടിപിസിആർ ടെസ്റ്റ് വ്യാജമെന്ന് പറഞ്ഞു ജയിലിൽ ഇടുകയായിരുന്നു. ഒരേ ലാബിൽ നിന്ന് ടെസ്റ്റ് ചെയ്തതിൽ മൂന്നെണ്ണം മാത്രം എങ്ങനെയാണ് വ്യാജമാവുന്നത് എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ പൊലീസിന് മതിയായ ഉത്തരങ്ങളില്ല. ഈമാസം അഞ്ചാം തിയതി ജാമ്യ ഹര്‍ജി പരിഗണിക്കും.

സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ള എട്ട് മുസ്‌ലിം ചെറുപ്പക്കാർ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. നാല് പേർ മലയാളി മുസ്‌ലിംകൾ. കൊല്ലം സ്വദേശികളായ സ്വദേശി റഊഫ് ശരീഫ്, അൻഷദ്, വടകര സ്വദേശി ഫിറോസ്, എന്നിവരാണത്. ജാമിയ മിലിയയിലെ വിദ്യാർത്ഥി മസൂദ് അഹമദ്, അത്തീഖ് റഹ്‌മാൻ, ഡൽഹി നഗരത്തിൽ ഉബർ കാർ ഓടിക്കുന്ന ഡ്രൈവർ മുഹമ്മദ് ആലം എന്നിവരാണ് ജയിലിലുള്ളത്. ഇവരിലാരും ഇതുവരെ ഹത്രാസിൽ പോയിട്ടില്ലെന്നതാണ് വസ്തുത.

 

Eng­lish Sum­ma­ry: Four peo­ple, includ­ing an elder­ly woman and a four-year-old boy, have been lodged in UP jail for days

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.