ചാനല്‍ ഓഫീസ് യുപി പൊലീസ് അടച്ചുപൂട്ടി

Web Desk
Posted on June 11, 2019, 10:14 pm

നോയിഡ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പുറത്തുവിട്ട വാര്‍ത്താ ചാനല്‍ ഓഫീസ് യുപി പൊലീസ് അടച്ചുപൂട്ടി. നോയിഡയിലെ ഓഫീസാണ് പൂട്ടിയതെന്നും ഇക്കാര്യം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചതായും ഗൗതം ബുദ്ധ നഗര്‍ പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ചാനല്‍ മേധാവി ഇഷികാ സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് വാര്‍ത്താ ചാനലിന്റെ ഓഫീസ് അടച്ചുപൂട്ടിയ നടപടി.