കള്ളൻ കപ്പലിൽ തന്നെ! പാൽ പാക്കറ്റ് കട്ടെടുത്ത് യുപി പൊലീസ് — വീഡിയോ കാണാം

Web Desk

നോയ്ഡ

Posted on January 21, 2020, 8:16 pm

ഉത്തര്‍പ്രദേശ് പൊലീസ് പാല്‍ പാക്കറ്റുകള്‍ മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാ. ഒരു കടയ്ക്കു പുറത്തു സൂക്ഷിച്ച പാല്‍ പാക്കറ്റുകള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എടുത്തുകൊണ്ടുപോകുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.


ജനുവരി 19ന് പുലര്‍ച്ചെയുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസുകാരുടെ ‘കള്ളി’ പതിഞ്ഞത്. പാല്‍ പാക്കറ്റുകള്‍ അടുക്കിവച്ചിരിക്കുന്ന പെട്ടിക്കു ചുറ്റും നടന്നുപോകുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം ചെയ്തത്. പിന്നീടു പെട്ടികള്‍ ഉയര്‍ത്തി പരിശോധിച്ചു. രണ്ടു പാല്‍ പാക്കറ്റുകള്‍ എടുത്ത പൊലീസുകാരന്‍ അതുമായി അടുത്തു നിര്‍ത്തിയ പൊലീസ് വാഹനത്തിലേക്കു കയറാന്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തില്‍ ഇരിക്കുന്ന സഹപ്രവര്‍ത്തകന് ഒരു പാല്‍ പാക്കറ്റ് കൈമാറുകയും ചെയ്തു. ലക്നൗവില്‍ പൗരത്വ പ്രതിഷേധത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകള്‍ പൊലീസ് എടുത്തുകൊണ്ടുപോകുന്നതിന്റ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: UP police cop caught on cctv steal­ing milk pack­ets
You may also like this video