ലക്നൗ : പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഡ് വിദ്യാർത്ഥികളെ പൊലീസ് തല്ലി ചതച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്. വിദ്യാർത്ഥികൾ എന്ന പരിഗണന പോലും നൽകാതെ തീവ്രവാദികളോടെ പെരുമാറുന്നത് പോലെയാണ് ഉത്തർപ്രദേശ് പൊലീസ് വിദ്യാർത്ഥികളോട് പെരുമാറിയത്. കാരവാൻ ഏ മൊഹബതും ഇന്ത്യൻ കൾച്ചറൽ ഫോറവും തയ്യറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ജയ് ശ്രീറാം വിളിച്ചു കൊണ്ടാണ് പൊലീസ് വണ്ടികൾക്ക് തീയിട്ടതും വിദ്യാർത്ഥികളെ തല്ലി ചതച്ചതും.സ്റ്റൺ ഗണ്ണുകൾ പ്രയോഗിച്ചാണ് യൂ പി പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചത്. റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗണ്ണുകളും കണ്ണീർ വാതകങ്ങളും സൗണ്ട് ബോംബുകളും ലാത്തികളും വിദ്യാർത്ഥികളെ ഇവർ ഉപയോഗിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.