ഹിന്ദുക്കള്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയെന്ന് പരാതി: യുപിയില്‍ 43 പേര്‍ക്കെതിരെ കേസ്

Web Desk
Posted on September 05, 2019, 7:46 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയെന്ന പേരില്‍ 43 പേര്‍ക്കെതിരെ കേസ്. മഹോവ ജില്ലയിലെ സലാത് ഗ്രാമത്തിലെ ഉറൂസിനോട് അനുബന്ധിച്ചായിരുന്നു ബിരിയാണി വിളമ്പിയത്. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ബിജെപി എംഎല്‍എ ബ്രിജ്ഭൂഷണ്‍ രജ്പൂത് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ചര്‍ഖാരി പൊലീസ് കേസെടുത്തത്. ഉറൂസിന് എല്ലാതവണയും ഹിന്ദുക്കള്‍ക്ക് വെജിറ്റബിള്‍ ബിരിയാണിയാണ് വിളമ്പുന്നതെന്നും എന്നാല്‍ ഇത്തവണ ബീഫ് ബിരിയാണിയാണ് വിളമ്പിയതെന്നും എംഎല്‍എ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് സ്വാമി നാഥ് പറഞ്ഞു.