Web Desk

ലക്‌നൗ

June 16, 2021, 3:03 pm

ട്വിറ്ററിന്റെ നിയമപരിരക്ഷ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതിനു പിന്നാലെ കേസെടുത്ത് പൊലീസ്

Janayugom Online

ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അപകീര്‍ത്തികരമായ ട്വീറ്റിന്റെ പേരില്‍ ട്വിറ്ററിനെതിരെ പൊലീസ് കേസെടുത്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ മതസ്പര്‍ദ വളര്‍ത്താന്‍ ലക്ഷ്യംവച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ട്വിറ്ററിന്റെ നിയമപരിരക്ഷ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പുതിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. ഇതോടെ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരില്‍ ട്വിറ്റര്‍ നിയമനടപടി നേരിടേണ്ടിവരും. പലതവണ അവസരം നല്‍കിയിട്ടും ട്വിറ്റര്‍ നിയമങ്ങള്‍ പാലിക്കാത്തത് ബോധപൂര്‍വമാണെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമത്തില്‍നിന്നും ഒഴിവ് തേടുന്നത് പാഴ്വേലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചു. 

Eng­lish summary:UP police reg­is­ter case Against twitter
You may also like this video: