
ഉത്തർപ്രദേശിൽ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി റദ്ദാക്കി. ക്രിമിനൽ നിയമങ്ങൾ നിഷ്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുതെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ വ്യക്തമാക്കി. 2021‑ൽ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരമുള്ള കേസുകളാണ് റദ്ദാക്കിയത്. ഹിഗിൻബോട്ടം കാർഷിക, സാങ്കേതിക, ശാസ്ത്ര സർവകലാശാലയിലെ വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ ഉൾപ്പെടെ ഒട്ടേറെ ആളുകളുടെപേര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. നടപടിക്രമങ്ങളിലെ പിഴവുകളും തെളിവുകളുടെ അഭാവവും കാരണം ദുർബലപ്പെട്ട കേസുകളാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ നടപടികൾ തുടരുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.