ഉത്തർപ്രദേശിൽ തിഗൽപൂർ ഗ്രാമത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ വിതരണം ചെയ്ത വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഹോളി ദിവസത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ വോട്ടർമാരെ സ്വാധീനിക്കാനായി മദ്യം വിതരണം ചെയ്തിരുന്നു. ഈ മദ്യം കഴിച്ച സഞ്ജയ് സിംഗ് (30), പ്രേംദാസ് (45) എന്നിവരാണ് മരിച്ചത്. അമർ സിങ്ങ് എന്നയാൾക്ക് കാഴ്ച നഷ്ടപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു.
സഞ്ജയ് സിങ്ങിനെയും പ്രേംദാസിനെയും വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരിച്ചു. വ്യാജ മദ്യം കഴിച്ച മറ്റു ചിലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഗ്രാമത്തിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെഷൻ 304 ഉൾപ്പെടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിതരണം ചെയ്ത മദ്യം കണ്ടെടുക്കാനായില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:UP, two people died after consuming alcohol provided by candidates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.